ആലപ്പുഴ: കാട്ടൂർ ഹോളി ഫാമിലി ഹയർസെക്കൻഡറി സ്‌കൂളിന്റെ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി ഒരു വർഷം നീണ്ടുനിൽക്കുന്ന പരിപാടികൾ 2020 ജനുവരിയിൽ ആരംഭിക്കുമെന്ന് സ്‌കൂൾ മാനേജർ റോസ് ദലീമ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ശാസ്ത്ര,സാങ്കേതിക പ്രദർശനം, ഐ.ടി മേളകൾ, സെമിനാറുകൾ, ഫുട്ബാൾ, ക്രിക്കറ്റ്, ഇന്റർ സ്‌കൂൾ മത്സരങ്ങൾ, സാഹിത്യ സമ്മേളനങ്ങൾ തുടങ്ങിയവ നടക്കും. സ്വാഗതസംഘ രൂപീകരണ യോഗം നാളെ ഉച്ചക്ക് 2ന് സ്‌കൂളിൽ നടക്കും. വാർത്താസമ്മേളനത്തിൽ പ്രിൻസിപ്പൽ പി.ജെ.യേശുദാസ്, ഹെഡ്മാസ്റ്റർ എ.പി.ഇഗ്‌നേഷ്യസ്, പി.ടി.എ പ്രസിഡന്റ് പി.ബി.പോൾ, വൈസ് പ്രസിഡന്റ് എ.പി.റോയി എന്നിവർ പങ്കെടുത്തു.