ആലപ്പുഴ: സംസ്ഥാന സർക്കാർ നടപ്പാക്കുന്ന പദ്ധതികൾ അഴിമതിയുടെ കൂത്തരങ്ങായി മാറിയെന്ന് ബി .ജെ.പി ദക്ഷിണ മേഖലാ അദ്ധ്യക്ഷൻ വെളിയാകുളം പരമേശ്വരൻ പറഞ്ഞു. കുടിവെള്ള പൈപ്പ് ലൈൻ പദ്ധതിയിലെ അഴിമതിക്കാർക്കെതിരെ നടപടി സ്വീകരിക്കുക , ആര്യാട് പഞ്ചായത്തിലെ അഴിമതികൾ വിജിലൻസ് അന്വേഷിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് ബി.ജെ .പി. ആലപ്പുഴ നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ നടന്ന സായാഹ്ന ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആലപ്പുഴ നിയോജക മണ്ഡലം പ്രസിഡന്റ് ജി. വിനോദ് കുമാർ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ഉപാദ്ധ്യക്ഷൻ കൊട്ടാരം ഉണ്ണികൃഷ്ണൻ മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറിമാരായ എൽ.പി. ജയചന്ദ്രൻ, ഗീതാ രാംദാസ്, മണ്ഡലം ജനറൽ സെക്രട്ടറിമാരായ ജി. മോഹനൻ, കെ.പി.സുരേഷ് കുമാർ, ആര്യാട് പഞ്ചായത്ത് പ്രസിഡന്റ് റാം സുന്ദർ, ജനറൽ സെക്രട്ടറി സജീവ് കുമാർ, മണ്ഡലത്തിന്റെ മറ്റു ഭാരവാഹികളായ കെ.ജി . പ്രകാശ്, എൻ .ഡി.കൈലാസ്, ജ്യോതി രാജീവ്, സി.പ്രസാദ്, സജി.പി. ദാസ്,ഉഷാ സാബു, പി. കണ്ണൻ, ബാലചന്ദ്ര പണിക്കർ, രേണുക, ബിന്ദു വിലാസൻ, മോർച്ച ഭാരവാഹികളായ സുമ ചന്ദ്രബാബു , പ്രതിഭ, ജയലത, കവിത എന്നിവർ സംസാരിച്ചു.