ആലപ്പുഴ: കയർ വ്യവസായ മേഖലയുടേ നേർക്കാഴ്ച ഒരുക്കി പ്രസ് ക്ലബ്ബുമായി ചേർന്ന് കയർ കേരള സംഘാടക സമിതി സംഘടിപ്പിക്കുന്ന ഫോട്ടോ പ്രദർശനം പൊലീസ് ഔട്ട് പോസ്റ്റ് ജംഗ്ഷനിലെ ജോസ് ആലുക്കാസ് ഗ്രൗണ്ടിൽ ആരംഭിച്ചു. ഇന്ന് വൈകിട്ട് ഏഴു മണി വരെ തുടരും.നടൻ ഹരിശ്രീ അശോകൻ ഉദ്ഘാടനം ചെയ്തു. ജാക്സൻ ആറാട്ടുകളം, ഷിബിൻ ചെറുകര, സി.ബിജു, അരുൺ ശ്രീധർ, സജിത് ബാബു, അരുൺ ജോൺ, കാജൽ ദത്ത്, തൃക്കണ്ണൻ (ഹാഫിസ്) എന്നിവരുടെ ചിത്രങ്ങളാണ് പ്രദർശിപ്പിച്ചിരിക്കുന്നത്. കയർ കോർപ്പറേഷൻ ചെയർമാൻ ടി.കെ.ദേവകുമാർ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി.വേണുഗോപാൽ, മുനിസിപ്പൽ ചെയർമാൻ ഇല്ലിക്കൽ കുഞ്ഞുമോൻ, പ്രസ് ക്ലബ്ബ് പ്രസിഡന്റ് കെ.യു.ഗോപകുമാർ, സെക്രട്ടറി ആർ. രാജേഷ്, പ്രോഗ്രാം കോഓർഡിനേറ്റർ ആർ.റിയാസ് എന്നിവർ സംസാരിച്ചു. പ്രദർശനം സന്ദർശിക്കുന്നവരിൽ നിന്ന് നറുക്കെടുത്ത് വിജയികൾക്ക് സമ്മാനങ്ങളും നൽകും.