ആലപ്പുഴ : ജലസേചന വകുപ്പിൽ വർക്കറായി ജോലി ചെയ്യുമ്പോൾ ആൻജിയോപ്ലാസ്റ്റിക്ക് വിധേയനായ ഉദ്യോഗസ്ഥന് സർവീസിൽ നിന്ന് വിരമിച്ച് നാലുവർഷം കഴിഞ്ഞിട്ടും ചികിത്സക്ക് ചെലവായ തുക നൽകാത്തത് കടുത്ത അനീതിയാണെ് സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ. മെഡിക്കൽ റീഇംപേഴസ്‌മെന്റ് ക്ലെയിം അടിയന്തരമായി പാസാക്കി സർക്കാരിൽ നിന്ന് ഫണ്ട് വാങ്ങി ക്ലയിം അനുവദിക്കണമെന്ന് കമ്മിഷൻ ജുഡീഷ്യൽ അംഗം പി.മോഹനദാസ് ജലസേചന വകുപ്പ് ചീഫ് എൻജിനിയർക്ക് നിർദ്ദേശം നൽകി.
ചേർത്തല ചെറുകിട ജലസേചന വിഭാഗത്തിൽ വർക്കറായി ജോലി ചെയ്തിരുന്ന തുറവൂർ സ്വദേശി വി.ബാബുവിന് ക്ലെയിം അനുവദിക്കാനാണ് കമ്മിഷൻ നിർദ്ദേശം നൽകിയത്.