കായംകുളം : നഗരസഭ കൗൺസിലറും സി.പി.ഐ ലോക്കൽ കമ്മിറ്റി അസി. സെക്രട്ടറിയുമായ ജലീൽ എസ്.പെരുമ്പളത്ത് പാർട്ടിയിൽ നിന്ന് രാജിവച്ച് എൻ.സി.പിയിൽ ചേർന്നു.

സി.പി.ഐ നേതാക്കളുടെ വഴിവിട്ട മാഫിയാ ബന്ധത്തിൽ പ്രതിഷേധിച്ചാണ് രാജിയെന്ന് ജലീൽ പറഞ്ഞു. പാർട്ടി നേതാവിന്റെ ഒരു സഹോദരന്റെ നേതൃത്വത്തിൽ തന്നെ ആക്രമിച്ചപ്പോൾ ചില സി.പി.ഐ നേതാക്കൾ ഇവരെ രക്ഷിക്കാൻ പൊലീസ് സ്റ്റേഷനിൽ സമ്മർദ്ദം ചെലുത്തിയെന്നും ജലീൽ ആരോപിച്ചു. കഴിഞ്ഞ പാർലമെന്റ് തിരഞ്ഞെടുപ്പിൽ ഇദ്ദേഹം രണ്ട് ബൂത്തുകളിൽ വോട്ട് ചെയ്തതായുള്ള പരാതി വിവാദമായിരുന്നു.

ജലീൽ എസ്.പെരുമ്പളത്തിന് എൻ.സി.പി നൽകിയ സ്വീകരണംസുൽഫിക്കർ മയൂരി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് കെ.അൻഷാദ് അദ്ധ്യക്ഷത വഹിച്ചു.