കായംകുളം : എം.എസ്.എം കോളേജിൽ വിദ്യാർത്ഥികൾ പ്രിൻസിപ്പലിന്റെ മുറി അടിച്ചുതകർത്ത സംഭവം അന്വേഷിക്കാൻ കോളേജ് അധികൃതർ കമ്മിഷനെ നിയമിച്ചു.
സംഭവവുമായി ബന്ധപ്പെട്ട് എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറി, യൂണിവേഴ്സിറ്റി സെനറ്റ് അംഗം, മുൻ ചെയർമാൻ എന്നിവരെ കോളജ് കൗൺസിലിന്റെയും സ്റ്റാഫ് ജനറൽ ബോഡിയുടെയും പിടിഎ എക്സിക്യൂട്ടീവ് കമ്മിറ്റിയുടെയും തീരുമാന പ്രകാരം സസ്പൻഡ് ചെയ്തിരുന്നു.
ഈ മാസം 18ന് പ്രിൻസിപ്പലിന്റെ ഓഫിസിൽ അതിക്രമിച്ച് കയറി നാശ നഷ്ടങ്ങൾ ഉണ്ടാക്കിയതുമായി ബന്ധപ്പെട്ടാണ് നടപടി.