kseb

കായംകുളം: വൈദ്യുതി ബോർഡിൽ ഇടതുപക്ഷ സർക്കാർ സ്വീകരിച്ച് വരുന്ന തൊഴിലാളി വിരുദ്ധ നടപടികൾ അവസാനിപ്പിക്കണമെന്ന് ഡി.സി.സി വൈസ് പ്രസിഡന്റ് അഡ്വ പി.എസ്. ബാബുരാജ് ആവശ്യപ്പെട്ടു .

കെ.എസ്.ഇ.ബി. എംപ്ലോയീസ്കോൺഫെഡറേഷൻ ഹരിപ്പാട്, മാവേലിക്കര, ഡിവിഷൻ സംയുക്ത കൺവൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഹരിപ്പാട്‌ ഡിവിഷൻ പ്രസിഡന്റ് രാജീവൻ അദ്ധ്യക്ഷനായി .കെ.ഇ.ഇ.സി സംസ്ഥാന ട്രഷറർ ബി. ശ്രീകുമാർ ,മുഖ്യ പ്രഭാഷണം നടത്തി. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് കെ. രാജേന്ദ്രൻ, ജോൺ ബോസ്കോ, എ നിസാറുദ്ദീൻ, വി.പി.പ്രതീപ് കുമാർ, എസ്. പ്രതാപൻ, എം.ജി. ഗോപകുമാർ, പി. ജോസ്, പി.ഇ.ജോസഫ്, അബ്ദുൾ സത്താർ തുടങ്ങിയവർ സംസാരിച്ചു.