ambala

അമ്പലപ്പുഴ: പുന്നപ്ര തെക്ക് കൃഷി ഓഫീസിൽ നിന്ന് സ്ഥലം മാറി പോകുന്ന കൃഷി ഓഫീസർ എൻ. ഷിജിനക്ക് വണ്ടാനം എളിമ പുരുഷ സ്വയംസഹായ സംഘത്തിന്റെ ആഭിമുഖ്യത്തിൽ യാത്രയയപ്പ് നൽകി. പ്രസിഡന്റ് നിസാർ വെള്ളാപ്പള്ളി അദ്ധ്യക്ഷത വഹിച്ചു. പുന്നപ്ര തെക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുധർമ്മ ഭുവനേന്ദ്രൻ യാത്രയയപ്പ് സമ്മേളനം ഉദ്ഘാടനം ചെയ്തു. പുന്നപ്ര തെക്ക് ഗ്രാമപഞ്ചായത്ത് അംഗം കെ.എഫ്. തോബിയാസ്, കൃഷി അസിസ്റ്റന്റുമാരായ പി. ശ്രീദേവി,റസീന ബീബി,എളിമപുരുഷ സ്വയം സഹായ സംഘം സെക്രട്ടറി വി.എസ് .സാബു, പി .എ .കുഞ്ഞുമോൻ എന്നിവർ സംസാരിച്ചു.