അമ്പലപ്പുഴ:പുന്നപ്ര തെക്ക് ഗ്രാമ പഞ്ചായത്തിന്റെ തീരദേശ മേഖലകളിൽ തെരുവ് വിളക്കുകൾ തെളിയ്ക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് യു.ഡി.എഫ് പഞ്ചായത്ത് പാർലമെന്ററി പാർട്ടി യോഗം ആവശ്യപ്പെട്ടു. കെ.എഫ്. തോബിയാസ് അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗങ്ങളായ കെ. കൃഷ്ണപ്രിയ,ഫൗസിയ നിസാർ ,കെ.കെലത, മേഴ്സി അലോഷ്യസ് ,ഇന്ദുലേഖ എന്നിവർ സംസാരിച്ചു.