പൂച്ചാക്കൽ : ദേശീയ അന്ധത നിയന്ത്രണ പദ്ധതിയുടെ ഭാഗമായി ആരോഗ്യ കുടുംബക്ഷേമ സമിതിയും പൂച്ചാക്കൽ ഓട്ടോ-ടാക്‌സി ടെമ്പോ ഡ്രൈഡേഴ്‌സ് യൂണിയനും ചേർന്ന് സൗജന്യ നേത്ര പരിശോധന ക്യാമ്പ് നടത്തി. പി.വിശ്വനാഥപിള്ള ക്യാമ്പ് ഉദ്ഘാടനം ചെയ്തു. കെ.ആർ.ജയൻ അദ്ധ്യക്ഷനായി. പി.എം.പ്രമോദ്, കെ.ബി.ബാബുരാജ്, വി.എ.പരമേശ്വരൻ, എൻ.ടി. രമേശൻ, കെ.എം.ഷംസുദ്ദീൻ, എസ്.സുരാജ്, അശോകൻ എന്നിവർ സംസാരിച്ചു.