വള്ളികുന്നം: വളളികുന്നം ഗ്രാമ പഞ്ചായത്തിൽ പാൽ സബ്സിഡി വിതരണോദ്ഘാടനം വള്ളികുന്നം ക്ഷീരോൽപാദക സഹകരണ സംഘത്തിൽ ഇന്ന് നടക്കും. ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രജനീ ജയദേവ് ഉദ്ഘാടനം നിർവ്വഹിക്കും. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിരാ തങ്കപ്പൻ അദ്ധ്യക്ഷയാകും.