ഹരിപ്പാട് : ദേവസ്വം ബോർഡിൽ 18ശതമാനം ന്യുനപക്ഷ സംവരണം പങ്കുവച്ചപ്പോൾ ജനസംഖ്യയിൽ 10 ശതമാനത്തിലധികം വരുന്ന വിശ്വകർമ സമുദായത്തെ പാടെ അവഗണിച്ചതിൽ പ്രതിക്ഷേധിച്ച് വിശ്വകർമ്മ സർവീസ് സൊസൈറ്റി സംസ്ഥാനത്തെ എല്ലാ കളക്ട്രേറ്റുകൾക്ക് മുന്നിലും ഡിസംബർ 5ന് ധർണ്ണ നടത്തും.

ജില്ലയിലെ ധർണ സംസ്ഥാന കൗൺസിലർ എം.മുരുകൻ പാളയത്തിൽ ഉദ്ഘാടനം ചെയ്യും. . ആലോചനായോഗം സംസ്ഥാന ട്രഷറർ കെ.എ.ശിവൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് രാധാകൃഷ്ണൻ അദ്ധ്യക്ഷനായി. കൗൺസിലർ എം.മുരുകൻ പാളയത്തിൽ, ജില്ലാ സെക്രട്ടറി മഹാദേവൻ, വൈസ് പ്രസിഡന്റ്‌ എൻ.സന്തോഷ്‌കുമാർ, ശ്രീജിത്ത്‌, പി.ബി അനിൽകുമാർ എന്നിവർ സംസാരിച്ചു.