ഹരിപ്പാട്: എസ്.എൻ.ഡി.പി യോഗം കാർത്തികപ്പള്ളി യൂണിയനിലെ എരിക്കാവ് 282ാം നമ്പർ ശാഖാ യോഗത്തിൽ വാർഷിക പൊതുയോഗം യൂണിയൻ പ്രസിഡന്റ് കെ.അശോകപ്പണിക്കർ ഉദ്ഘാടനം ചെയ്തു .യൂണിയൻ സെക്രട്ടറി അഡ്വ.ആർ.രാജേഷ് ചന്ദ്രൻ അദ്ധ്യക്ഷനായി. ശാഖ സെക്രട്ടറി എൻ.കരുണൻ റിപ്പോർട്ടും കണക്കും അവതരിപ്പിച്ചു. യോഗം ഡയറക്ടർമാരായ പ്രൊഫ.സി.എം.ലോഹിതൻ, ഡോ.ബി.സുരേഷ് കുമാർ, യൂണിയൻ കൗൺസിലർ പൂപ്പള്ളി മുരളി, യൂണിയൻ കമ്മിറ്റി അംഗം സരസൻ എന്നിവർ സംസാരിച്ചു. ഭാരവാഹികളായി എസ്‌.സുഭാഷ് (പ്രസിഡന്റ് ), അജി (വൈസ് പ്രസിഡന്റ്), എൻ.കരുണൻ (സെക്രട്ടറി), മഹേഷ്, പി.അജി, ഇ.ഡി.സതീശൻ, സത്യൻ, രേവമ്മ, വി.രാജേന്ദ്രൻ, ജെ.ജിജി (മാനേജിംഗ് കമ്മിറ്റി അംഗങ്ങൾ), ഗംഗാധരൻ, സനൽകുമാർ, എൻ.പ്രദീപ് കുമാർ (പഞ്ചായത്ത് കമ്മിറ്റി അംഗങ്ങൾ) എന്നിവരെ തിരഞ്ഞെടുത്തു.