ഹരിപ്പാട്: പ്രളയത്തിൽ കറവപ്പശുക്കളെ നഷ്ടപ്പെട്ട ക്ഷീര കർഷകർക്ക് ഐ.ആം ഫോർ ആലപ്പി ഡൊണേറ്റ് എ കാറ്റിൽ പദ്ധതി പ്രകാരം രണ്ടാം ഘട്ട പശു വിതരണം നടന്നു. വലിയകുളങ്ങര ക്ഷീരസംഘത്തിൽ ക്ഷീര വികസന വകുപ്പ് ഡപ്യൂട്ടി ഡയറക്ടർ കെ.ജി ശ്രീലത വിതരണോദ്ഘാടനം നിർവ്വഹിച്ചു. ക്ഷീര വികസന വകുപ്പ് അസി.ഡയറക്ടർ സി.ഡി.ശ്രീലേഖ, വി.ധ്യാനസുതൻ, ആർ.അനീഷ് കുമാർ ,വി.ആർ അശ്വതി, പി.സി അനിൽകുമാർ, വി.ആർ അപ്പൻ, എസ്.ഗീത , പി.സുധാകരൻ, സിജി ദാസ് തുടങ്ങിയവർ പങ്കെടുത്തു.