ഹരിപ്പാട്: ഒരു കോടി രൂപ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അനുവദിച്ചിട്ടും മുതുകുളം ഉമ്മർമുക്ക് കണ്ണാട്ടു റോഡ് നന്നാക്കാത്തതിൽ പ്രതിഷേധിച്ച് ജനശ്രീ മണ്ഡലം കമ്മിറ്റി റോഡ് ഉപരോധിച്ചു. മുതുകുളം പഞ്ചായത്ത് മുൻ പ്രസിഡന്റ് ബി.എസ്. സുജിത്ത് ലാൽ ഉദ്ഘാടനം ചെയ്തു. മണ്ഡലം ചെയർമാൻ വി.ബാബുക്കുട്ടൻ അദ്ധ്യക്ഷനായി. ജനശ്രീ കേന്ദ്ര കമ്മിറ്റി അംഗം കായിലീൽ രാജപ്പൻ, സുനിൽ മായിക്കൽ, ആർ.വിശ്വാനാഥൻ നായർ, സൈനുദ്ദീൻ, ഷീബ തുടങ്ങിയവർ സംസാരിച്ചു.