കറ്റാനം: വട്ടയ്ക്കാട് നാട്ടുപച്ച കലാസാംസ്ക്കാരിക വേദിയുടെ നേതൃത്വത്തിൽ ഡിസംബർ ഒന്നുമുതൽ ഏഴുവരെ എൻ.എസ് പ്രകാശ് സ്മാരക നാടക മേളയും ഗീഥാസലാം ചലച്ചിത്ര നാടക പ്രതിഭ പുരസ്ക്കാര സമർപ്പണവും നടക്കും. .ദിവസവും വൈകിട്ട് ഏഴിന് കളി വിലക്ക് തെളിയിക്കൽ, വൈകിട്ട് 7.30 ന് നാടകം എന്നിവ നടക്കും.
ഒന്നിന് വൈകിട്ട് 6.30ന് ഉല്ലാസ് സുകുമാരൻ കലാ സന്ധ്യ, തുടർന്ന് നാടകമേള ഉദ്ഘാടനം അഡ്വ.മണിലാൽ നിർവ്വഹിക്കും. കെ.പി.ശാന്തിലാൽ അദ്ധ്യക്ഷത വഹിക്കും. കവി മുരുകൻ കാട്ടാക്കട കളിവിളക്ക് തെളിയിക്കും. രണ്ടിന് വൈകിട്ട് ആറിന് കലാസന്ധ്യ തുടർന്ന് നാടക അവാർഡ് ജേതാവ് തോമ്പിൽ രാജശേഖരന് ആദരവ്.മൂന്നിന് വൈകിട്ട് 6.30ന് നാടക അവാർഡ് ജേതാവ് തൃശൂർ ശശാങ്കന് ആദരം.കെ.എസ്.ജയപ്രകാശ് അദ്ധ്യക്ഷത വഹിക്കും നാലിന് വൈകിട്ട് ആറിന് കലാസന്ധ്യ. 6.30ന് സതീഷ് സംഗമിത്രയ്ക്ക് ആദരം.ജി.രാജീവ്കുമാർ അദ്ധ്യക്ഷത വഹിക്കും. അഞ്ചിന് വൈകിട്ട് 6.30ന് നാടൻ പാട്ടും വാമൊഴിയും തുടർന്ന് പാട്ട് വാമൊഴി.ആറിന് വൈകിട്ട് 6.30ന് കണ്ണൂർ വാസുട്ടിയ്ക്ക് ആദരം. ഏഴിന് വൈകിട്ട് 6.30ന് സമാപന സമ്മേളനം ഭാരത് ഭവൻ ഡയറക്ടർ പ്രമോദ് പയ്യന്നൂർ ഉദ്ഘാടനം ചെയ്യും.ജി.രാജീവ് കുമാർ അദ്ധ്യക്ഷത വഹിക്കും.ചലച്ചിത്ര പുരസ്ക്കാരം നടൻ രാഘവനും നാടകപ്രതിഭ പുരസ്കാരം നടൻ ഇ.എ.രാജേന്ദ്രനും മാദ്ധ്യമ പുരസ്ക്കാരം കേരളകൗമുദി ചീഫ് റിപ്പോർട്ടർ ശ്രീകുമാർ പള്ളീലേത്തിനും പ്രവാസി വ്യവസായി പുരസ്ക്കാരം സുരേഷ് സി.പിള്ളയ്ക്കും സേവന പുരസ്ക്കാരം ആർ.അജയനും നൽകുമെന്ന് പ്രസിഡന്റ് കെ.പി.ശാന്തി ലാൽ, ചെയർമാൻ ജി.രാജീവ് കുമാർ, ജോയിന്റ് സെക്രട്ടറി, ബി.വിനോദ്കുമാർ, ജോയിന്റ് കൺവീനർ പി.കെ.ദിനേശൻ എന്നിവർ അറിയിച്ചു.