ചാരുംമൂട്: ഓണാട്ടുകര കാർഷികോത്സവത്തോടനുബന്ധിച്ച് മികച്ച കർഷകരെ തെരഞ്ഞെടുക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ഓണാട്ടുകര കർഷകശ്രീ, ക്ഷീര കർഷകൻ, കുടുംബ കർഷകൻ, ബാലകർഷകൻ എന്നിവർക്കും മികച്ച നെല്ല്, തെങ്ങ്, വാഴ, പച്ചക്കറി, സമ്മിശ്ര കൃഷി എന്നീ ഇനങ്ങളിലും, മികച്ച ഫാർമേഴ്സ് ക്ലബ്ബ്, കുടുംബശ്രീ, എസ്.എച്ച്.ജി (കാർഷിക പ്രദർശനം ) എന്നിവയിലും മത്സരങ്ങൾ ഉണ്ടാകും. വെള്ള കടലാസിൽ പേര് , അഡ്രസ്, ഫോൺ നമ്പർ ,മത്സര ഇനം , കൃഷിയിടത്തിന്റെ വിസ്തൃതി ഇവ കാണിച്ച് ഓണാട്ടുകര കാർഷികോത്സവം സ്വാഗതസംഘം ഓഫീസ് പി.ബി. നമ്പർ -3 ചാരുംമൂട് എന്ന വിലാസത്തിൽ നവംബർ 30 ന് മുമ്പ് അപേക്ഷിക്കണം. കൂടുതൽ വിവരങ്ങൾക്ക്: 9400811123.