ചാരുംമൂട് : യുവമോർച്ച മാവേലിക്കര നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ കെ.ടി.ജയകൃഷ്ണൻ അനുസ്മരണം ഡിസംബർ 1ന് ചാരുംമൂട്ടിൽ നടക്കും. വൈകിട്ട് 4ന് അനുസ്മരണ യോഗം നടത്താനും ഭാരവാഹികളുടെ യോഗം തീരുമാനിച്ചു. യുവമോർച്ച നിയോജക മണ്ഡലം കമ്മിറ്റി പ്രസിഡന്റ് പീയൂഷ് ചാരുംമൂടിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗം ജില്ലാ ജനറൽ സെക്രട്ടറി ഹരീഷ് കാട്ടൂർ ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം ഭാരവാഹികളായ സന്തോഷ് ചത്തിയറ, ആദർശ് ലാൽ , വിനോദ് , വിഷ്ണു , ഗംഗാ പ്രസാദ് , സുദീഷ് എന്നിവർ സംസാരിച്ചു.