ഹരിപ്പാട്: കാർത്തികപ്പള്ളി ഗ്രാമ പഞ്ചായത്തിലെ ആയുർവേദ ആശുപത്രിയിൽ അറ്റൻഡറുടെ ആത്മഹത്യക്ക് ഇടയാക്കിയ മരുന്നു തിരിമറിയയുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് സി.പി.എം പഞ്ചായത്ത് ഭരണ സമിതി രാജി വെക്കണമെന്നാവശ്യപ്പെട്ട് പഞ്ചായത്ത് പടിക്കലേക്ക് ബി.ജെ.പി പ്രതിഷേധ മാർച്ച് നടത്തി. ബി.ജെ.പി ജില്ലാ പ്രസിഡന്റ് കെ.സോമൻ ഉദ്‌ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റിയംഗം എൻ.ചിത്രാംഗദൻ, മണ്ഡലം ജനറൽ സെക്രട്ടറി പ്രണവം ശ്രീകുമാർ, സെക്രട്ടറിമാരായ ജെ.ദിലീപ്, പി.ഉല്ലാസ്, ട്രഷറർ അജിത്, ഗ്രാമപഞ്ചായത്ത് അംഗം ആർ.രമണി, പഞ്ചായത്ത് ജോയിന്റ് കൺവീണർ സി.വേണു എന്നിവർ സംസാരിച്ചു.