ചാരുംമൂട് : ക്രിക്കറ്റ് കളിക്കിടെ അപകടത്തിൽപ്പെട്ട് ചുനക്കര ഗവ.എച്ച്.എസ്.എസ്. ആറാം ക്ലാസ് വിദ്യാർഥി നവനീത് (12) മരിക്കാനിടയായതിനെപ്പറ്റി അന്വേഷണം നടത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥ് പറഞ്ഞു.നവനീതിന്റെ ചാരുംമൂട് പുതുപ്പള്ളി കുന്നത്തെ വീട്ടിലെത്തിയതായിരുന്നു മന്ത്രി.നവനീതിന്റെ മരണത്തെപ്പറ്റി സംശയമുണ്ടെന്നും സംഭവത്തിൽ വ്യക്തത വരുത്തണമെന്നും അച്ഛൻ വിനോദ് മന്ത്രിയെ ധരിപ്പിച്ചു. നവനീതിന്റെ കുടുംബത്തിന് സാമ്പത്തിക സഹായം നൽകുന്ന കാര്യം അടുത്ത കാബിനറ്റിൽ തീരുമാനിയ്ക്കും. ആർ.രാജേഷ് എം.എൽ.എ,സി.എസ്.സുജാത,പഞ്ചായത്ത് പ്രസിഡന്റുമാരായ പി.അശോകൻ നായർ,ശാന്താ ഗോപാലകൃഷ്ണൻ തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു.