tsyb

 കുഴികൾ രൂപപ്പെടുന്നത് നാലാംതവണ

പൂച്ചാക്കൽ: ​തൈക്കാട്ടുശേരി-തുറവൂർ പാലത്തിന്റെ സ്ളാബുകളിലെ കോൺക്രീറ്റ് ഇളകി വീണ്ടും കുഴികൾ രൂപപ്പെട്ടു.

കിഴക്കേ കരയിൽ റോഡിന് മദ്ധ്യഭാഗത്തായി മുമ്പ് മൂന്നുതവണ ഇതേപോലെ കുഴികൾ രൂപപ്പെട്ടെങ്കിലും പിന്നീട് അത് അടച്ചിരുന്നു. ബെയറിംഗ് കോട്ട് ഇളകിയാണ് നേരത്തേ കുഴികൾ ഉണ്ടായത്. പാലം നിർമ്മാണത്തിന്റെ അവസാന ഘട്ടത്തിൽ പ്രധാന സ്ലാബിന് മുകളിൽ പൂശുന്ന കോൺക്രീറ്റ് മിശ്രിതമാണ് ബെയറിംഗ് കോട്ട്. തുടർച്ചയായി കുഴികൾ ഉണ്ടാകുന്നത് നിർമ്മാണത്തിലെ പാളിച്ച മൂലമാണെന്ന് ആക്ഷേപമുണ്ട്.

പാലത്തിന്റെ പടിഞ്ഞാറേ കരയിൽ അപ്രോച്ച് റോഡ് സന്ധിക്കുന്ന ഭാഗം വീണ്ടും താഴ്ന്നിട്ടുണ്ട്.​ഈ ഭാഗം മുമ്പ് ചതുപ്പ് നിലമായിരുന്നു. അതിനാൽ ഇടിഞ്ഞുതാഴാനുള്ള സാദ്ധ്യത കൂടുതലാണ്. പാലം അപ്രോച്ച് റോഡിൽ നിന്ന് ഉയർന്ന് നിൽക്കുന്നതിനാൽ വാഹനങ്ങൾ കയറുമ്പോഴും ഇറങ്ങുമ്പോഴും ബുദ്ധിമുട്ടുണ്ട്. ​2015 ൽ നിർമ്മാണം പൂർത്തിയാക്കിയ പാലത്തിൽ ഇതിനകം നിരവധി തവണ തകരാറുകൾ ഉണ്ടായത് യാത്രക്കാരിൽ ആശങ്ക ഉണർത്തിയിട്ടുണ്ട്.

..............................................

 പാലത്തിന്റെ നീളം: 450 മീറ്റർ

 വീതി:: 11 മീറ്റർ