പൂച്ചാക്കൽ : പള്ളിപ്പുറം പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ തെരുവുനായശല്യം വീണ്ടും രൂക്ഷമായി. റോഡരികിൽ പുല്ല് വളർന്നതും മാലിന്യ നിക്ഷേപവുമാണ് തെരുവ് നായ്ക്കൾ വർദ്ധിക്കാൻ കാരണം. തെരുവ് നായ്ക്കൾ കാരണം ഇരുചക്ര വാഹനയാത്രക്കാർ അപകടത്തിൽപ്പെടുന്നതും പതിവാണ്.
കഴിഞ്ഞദിവസം മലബാർ സിമന്റ് ഫാക്ടറിക്ക് സമീപം നായ വട്ടം ചാടിയതിനെത്തുടർന്ന് ഇരുചക്രവാഹനം മറിഞ്ഞ് യാത്രക്കാരിക്ക് പരിക്കേറ്റു.
പള്ളിപ്പുറം നാലാംവാർഡ് പടിഞ്ഞാറെ വേലിക്കകം സുജിത്തിന്റെ ഭാര്യ വിജി(36) ക്കാണ് പരിക്കേറ്റത്. രാവിലെ ഒറ്റപ്പുന്നയിലുള്ള തുണിക്കടയിലേക്ക് പോകുമ്പോഴാണ് അപകടം. ഉടൻ തന്നെ ചേർത്തല താലൂക്ക് ആശുപത്രിയിലെത്തിച്ചു.