എടത്വാ: ഓടിക്കോണ്ടിരുന്ന ടിപ്പർലോറി. കാർ, കെ.എസ്.ആർ.ടി.സി ബസ് എന്നിവകൂട്ടിയിടിച്ചു. കാറിന് സാരമായി കേടുപറ്റിയെങ്കിലും യാത്രക്കാർ അത്ഭുതകരമായി രക്ഷപെട്ടു. ഇന്നലെ രാവിലെ ഒൻപത് മണിയോടെ എടത്വാ - തകഴി സംസ്ഥാനപാതയിൽ പച്ച ലൂർദ്ദ് മാത ഹോസ്പിറ്റലിന് സമീപത്തായിരുന്നു അപകടം. ലോഡ് ഇറക്കിയശേഷം തിരുവല്ലയ്ക്ക് മടങ്ങിയ ടിപ്പർലോറി കാറിന്റെ പുറകിൽ ഇടിച്ചു. ഇടിയുടെ ആഘാതത്തിൽ കാർ തിരുവല്ലയ്ക്ക് പോവുകയായിരുന്ന ബസിന്റെ പിന്നിലും ഇടിച്ചു. അമിത വേഗതയിലായിരുന്നെന്ന് നാട്ടുകാർ പറഞ്ഞു.