എടത്വാ: ലോകഭിന്നശേഷി ദിനാചരണത്തിന്റെ ഭാഗമായി തലവടി ബി.ആർ.സിയുടെ നേതൃത്വത്തിൽ വിളംബരജാഥ നടത്തി. ഇതിന് മുന്നോടിയായി നടന്ന പൊതുസമ്മേളനം തലവടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജനൂപ് പുഷ്പാകരൻ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ അജിത്ത് കുമാർ പിഷാരത്ത് അദ്ധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് അംഗം ബിനു ഐസക് രാജു മുഖ്യപ്രഭാഷണം നടത്തി. ഗ്രാമപഞ്ചായത്ത് അംഗം പ്രകാശ് പനവേലിൽ വിളംബരദിന സന്ദേശം നൽകി. എസ്.വി ബിജു, ജാസ്മിൻ ജോസഫ്, രമ്യ ആർ. കുറുപ്പ് എന്നിവർ സംസാരിച്ചു.