ആലപ്പുഴ: സഹകരണ ഭവൻ നിർമ്മാണത്തിനുള്ള തുക ഉപയോഗിച്ച് സഹകരണ പെൻഷൻ ബോർഡ് സ്വന്തമായി സ്ഥലം വാങ്ങി കെട്ടിടം നിർമ്മിക്കാൻ നടത്തിയ നീക്കം ഹൈക്കോടതി സ്റ്റേ ചെയ്തു.
ആൾ കേരള ഡിസ്ട്രിക്ട് കോ ഓപ്പറേറ്റീവ് ബാങ്ക് റിട്ടയറീസ് അസോസിയേഷന്റെ പരാതിയെത്തുടർന്നാണ് കോടതി ഉത്തരവ്. 2013ൽ ആണ് തുക അനുവദിച്ചത്. എന്നാൽ പിന്നീട് സ്വന്തമായി സ്ഥലം വാങ്ങി കെട്ടിടം പണിയാനാണ് ബോർഡ് ശ്രമം നടത്തിയത്. ഇതിന് അഞ്ചു മുതൽ ഏഴു കോടി വരെ ചെലവാകുമെന്നും ഭാവിയിൽ പെൻഷൻ വിതരണത്തെ ബാധിക്കും വിധം ഇതൊരു ബാദ്ധ്യതയായി മാറുമെന്നും ചൂണ്ടിക്കാട്ടിയാണ് അസോസിയേഷൻ വൈസ് പ്രസിഡന്റ് പി. രാമകൃഷ്ണൻ, കെ. ശശീന്ദ്രൻ, പരമേശ്വരൻ എന്നിവർ ഹൈക്കോടതിയെ സമീപിച്ചത്.