ചേർത്തല:ചിത്രകാരൻ ആർട്ടിസ്​റ്റ് പി.ജി.ഗോപകുമാറിനെതിരായ ഗാനരചയിതാവ് രാജീവ് ആലുങ്കലിന്റെ ഫേസ്ബുക്ക് പോസ്​റ്റിനെതിരെ വിവിധ സംഘടനകൾ രംഗത്ത്.സി.പി.ഐ അനുകൂല കലാകാരസംഘടനയായ യുവകലാസാഹിതി നിലപാടു കടുപ്പിച്ച് രംഗത്ത് വന്നു.ഗൂഢ ലക്ഷ്യത്തോടെയാണ് രാജീവ് ആലുങ്കൽ വസ്തുതാവിരുദ്ധമായ പോസ്റ്റ് ഇട്ടതെന്ന് യുവകലാ സാഹിതി മണ്ഡലം സെക്രട്ടറി ലീനാരാജു പുതിയാട്ട്,കെ.ടി.ജോഷി,കെ.കെ.ഗോപാലൻ എന്നിവർ വാർത്താസമ്മേളനത്തിൽ ആരോപിച്ചു.സംഭവത്തിൽ ഖേദപ്രകടനമല്ല പരസ്യമായി മാപ്പുപറയണമെന്നും അല്ലാത്തപക്ഷം ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്നും അവർ മുന്നറിയിപ്പു നൽകി. ചിത്രകാരന്മാരുടെ കൂട്ടായ്മയായ ആർട്ടിസം വിവിധ കേന്ദ്രങ്ങളിൽ പ്രതിഷേധ ചിത്രവരക്കലും കോലംകത്തിക്കലും നടത്തുമെന്നും അറിയിച്ചിട്ടുണ്ട്.നഗരത്തിലെ കരുതൽ സ്വാശ്രയ സംഘവും നിയമ നടപടിക്ക് തയ്യാറെടുക്കുകയാണ്.പോസ്​റ്റിനെതിരെ മാനനഷ്ടത്തിന് കേസ് ഫയൽ ചെയ്യാൻ പി.ജി.ഗോപകുമാർ നടപടികൾ ആരംഭിച്ചു.