മാരാരിക്കുളം:ചെട്ടികാട് പാട്ടുകളം ശ്രീരാജരാജേശ്വരി മഹാദേവീ ക്ഷേത്രത്തിലെ ഭാഗവത സപ്താഹ യജ്ഞം ഡിസംബർ ഒന്നുമുതൽ 8വരെ നടക്കും.ഒന്നിന് രാവിലെ 8ന് നാരായണീയപാരായണം,വൈകിട്ട് 4ന് വിഗ്രഹ ഘോഷയാത്ര വലിയ കലവൂർ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ നിന്നും പുറപ്പെട്ട് ദേശീയപാത വഴി ക്ഷേത്രത്തിൽ എത്തിച്ചേരും.7ന് യജ്ഞദീപപ്രകാശനവും അനുഗ്രഹ പ്രഭാഷണവും ചക്കുളത്ത്കാവ് ശ്രീഭഗവതി ക്ഷേത്രം മുഖ്യകാര്യദർശി രാധാകൃഷ്ണൻ നമ്പൂതിരി നിർവഹിക്കും.ആർ.കെ.ശിവരാമൻ രണ്ടോട്ടത്തിൽ ഗ്രന്ഥസമർപ്പണം നടത്തും.വള്ളിക്കീഴ് ഗംഗാധരൻനായരാണ് യജ്ഞാചാര്യൻ.ക്ഷേത്രം മേൽശാന്തി വടുതല എൻ.പി.ബൈജു ശാന്തിയാണ് യജ്ഞഹോതാവ്.2ന് രാവിലെ 10ന് വരാഹാവതാരം.3ന് രാവിലെ 10ന് നരസിംഹാവതാരം.4ന് രാവിലെ ശ്രീകൃഷ്ണാവതാരം,ഉച്ചയ്ക്ക് ഉണ്ണിയൂട്ട്.5ന് രാവിലെ 10ന് നവഗ്രഹപൂജ,11ന് ഗോവിന്ദപട്ടാഭിഷേകം,വൈകിട്ട് 5ന് വിദ്യാഗോപാല മന്ത്രാർച്ചന.6ന് രാവിലെ 10ന് രുക്മിണിസ്വയംവര ഘോഷയാത്ര ആഞ്ഞിലിച്ചുവട് ബാലഭദ്രാദേവി ക്ഷേത്രത്തിൽ നിന്നും പുറപ്പെടും.11ന് രുക്മിണിസ്വയംവരം,വൈകിട്ട് 5ന് സർവൈശ്വര്യപൂജ.7ന് രാവിലെ 9.30ന് കുചേലസദ്ഗതി,11.30ന് സന്താനഗോപാല പൂജ,വൈകിട്ട് 7ന് ഭഗവതിസേവ.8ന് രാവിലെ 9.30ന് ശ്രീകൃഷ്ണ സ്വധാമ പ്രാപ്തി,10ന് വിഷ്ണുപൂജ,ഉച്ചയ്ക്ക് 2ന് ഭാഗവതപാരായണ സമർപ്പണം,വൈകിട്ട് 4ന് അവഭൃഥസ്നാനം,തുടർന്ന് യജ്ഞ സമർപ്പണം.