മാന്നാർ: ശബരിമല സീസണിൽ കഴിഞ്ഞ എട്ട് വർഷമായി മാന്നാറിൽ നിന്നും പമ്പയിലേക്കുണ്ടായിരുന്ന ബസ് സർവീസ് നിർത്തലാക്കിയതിൽ പ്രതിഷേധം ശക്തം.
ചെങ്ങന്നൂരിൽ നിന്നും ആരംഭിച്ച് തൃക്കുരട്ടി ക്ഷേത്രം ജംഗ്ഷനിൽ എത്തി പമ്പയിലേക്ക് പോകുന്ന കെ.എസ്.ആർ.ടി.സി. ബസ് സർവീസ് സമീപപ്രദേശങ്ങളിലെ തീർത്ഥാടകർക്ക് സൗകര്യപ്രദമായിരുന്നു. നിലവിൽ മാന്നാറിൽ നിന്നും വൈകിട്ട് ആറ് കഴിഞ്ഞാൽ ചെങ്ങന്നൂർ ഭാഗത്തേക്ക് ബസ് സർവ്വീസുകൾ ഒന്നും തന്നെ ഇല്ലാത്തതിനാൽ ശബരിമല തീർത്ഥാടകർ ഓട്ടോ, ടാക്‌സി സർവ്വീസുകളെയോ മറ്റ് സ്വകാര്യവാഹനങ്ങളെയോ ആശ്രയിക്കുകയാണ്. മുൻ എം.എൽ.എ. പി.സി. വിഷ്ണുനാഥ് മുൻകൈയെടുത്താണ് മാന്നാർ - പമ്പ സർവ്വീസ് ആരംഭിച്ചത്. കഴിഞ്ഞ ശബരില സീസണിലും ഈ നിറുത്തിയെങ്കിലും . പ്രതിഷേധത്തെ തുടർന്ന് പുനഃരാരംഭിച്ചിരുന്നു. മണ്ഡലകാലം ആരംഭിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും പമ്പ സർവ്വീസ് തുടങ്ങാത്തതിൽ പ്രതിഷേധിച്ച് കോൺഗ്രസ് മാന്നാർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ചെങ്ങന്നൂർ ഡി.ടി.ഒ. ഓഫീസിന് മുന്നിൽ ധർണ്ണ നടത്തി. മണ്ഡലം പ്രസിഡന്റുമാരായ ഹരി കുട്ടമ്പേരൂർ, ഷാജി കോവുമ്പുറം , സണ്ണികോവിലകം, തോമസ് ചാക്കോ,സതീഷ് ശാന്തിനിവാസ്, പ്രമോദ് കണ്ണാടിശ്ശേരിൽ, വരുൺ മട്ടയ്ക്കൽ, പി.ബി. സലാം, ഗോപു പുത്തൻമഠത്തിൽ, കല്ല്യാണകൃഷ്ണൻ, രാജൻ രാജ്ഭവനം, നുന്നു പ്രകാശ്, സന്തോഷ് തുടങ്ങിയവർ എന്നിവർനേതൃത്വം നൽകി.