ആലപ്പുഴ: കയർ വ്യവസായ പ്രതിസന്ധി പരിഹരിക്കുക,തൊഴിലാളി യൂണിയനുകളുമായി ചർച്ച നടത്തുക,കോൺട്രാക്ടർ സമ്പ്രദായം പൂർണമായും അവസാനിപ്പിക്കുക തുടങ്ങിയ ആവശഞ്ഞയങ്ങൾ ഉന്നയിച്ച് എ.ഐ.ടി.യു.സി നിയന്ത്രണത്തിലുള്ള കയർ ഫാക്ടറി തൊഴിലാളി യൂണിയനുകളുടെ നേതൃത്വത്തിൽ മായിത്തറ കയർ ഷിപ്പേഴ്‌സ് കൗൺസിൽ ഓഫീസിലേക്ക് ഇന്ന് മാർച്ചും ധർണ്ണയും നടത്തും. എ.ഐ.ടി.യു.സി സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.രാജേന്ദ്രൻ ഉദ്ഘാടനം ചെയ്യും. ഫെഡറേഷൻ സംസ്ഥാന ജനറൽസെക്രട്ടറി പി.വി.സത്യനേശൻ അദ്ധ്യക്ഷത വഹിക്കും.