ആലപ്പുഴ: മുനിസിപ്പൽ എൻജിനീയറുടെ ഒാഫീസിൽ അതിക്രമിച്ചു കയറുകയും കൃത്യനിർവഹണം തടസപ്പെടുത്തുകയും ചെയ്ത കൗൺസിലർ ജോസ് ചെല്ലപ്പന്റെ നടപടിയിൽ പ്രതിഷേധിച്ച് നഗരസഭ സ്റ്റാഫ് കൗൺസിൽ പ്രതിഷേധ പ്രകടനവും വിശദീകരണ യോഗവും നടത്തി. യോഗത്തിൽ കെ.എം.സി.എസ്.യു യൂണിറ്റ് സെക്രട്ടറി വി.സജീവ്, സംസ്ഥാന സെക്രട്ടേറിയറ്റ് മെമ്പർ എ.ജി.സൈജു എന്നിവർ സംസാരിച്ചു.