ആലപ്പുഴ: താൻസാനിയൻ, എത്യോപ്യൻ കലാകാരന്മാരുടെ അദ്ഭുത പ്രകടനങ്ങളുമായി ജംബോ സർക്കസിന് പുന്നപ്ര കപ്പക്കട ജംഗ്ഷനിലുള്ള സൺറൈസ് ഗ്രൗണ്ടിൽ തുടക്കമായി.

എയ്റോബാറ്റിക്‌സ്, റഷ്യൻ ഹോഴ്‌സ് റൈഡിംഗ്, മെക്‌സിക്കൻ ട്രെയിൻഡ് ആമേരിക്കൻ റിംഗ് ഒഫ് ഡെത്ത്, അറേബ്യൻ ഫയർ ഡാൻസ്, ഡബിൾ ബോൺലെസ് ആക്ട് തുടങ്ങിയവ ആകർഷണീയ ഇനങ്ങളാണ്. കുട്ടികൾക്ക് ഇഷ്ടപ്പെടുന്ന മൃഗങ്ങളുടെയും പക്ഷികളുടെയും കായിക പ്രകടനങ്ങളും സർക്കസിനെ ആസ്വാദ്യകരമാക്കുന്നു. ദിവസേന ഉച്ചയ്ക്ക് ഒരു മണി, നാലു മണി, ഏഴ് മണി എന്നിങ്ങനെയാണ് പ്രദർശനങ്ങൾ. 100- 250 രൂപയാണ് ടിക്കറ്റ് നിരക്കെന്ന് ജംബോ സർക്കസ് മീഡിയാ കോ-ഓർഡിനേറ്റർ ശ്രീഹരി നായർ പറഞ്ഞു.