ആലപ്പുഴ: കയർ കേരള 2019ന്റെ ഭാഗമായി ലളിതകലാ അക്കാദമിയുടെ സഹകരണത്തോടെ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ കയർ ഇൻസ്റ്റലേഷനുകൾ വിന്യസിക്കുന്നതിന്റെ ഉദ്ഘാടനം ഇ.എം.എസ് സ്റ്റേഡിയത്തിൽ ഇന്ന് വൈകിട്ട് 5ന് മന്ത്രി ഡോ. ടി.എം.തോമസ് ഐസക് നിർവഹിക്കും. തൊണ്ട്, ചകിരി, ചിരട്ട, ഓല, കയർ, തടുക്ക്, കയർപായ, തെങ്ങിൻ തടി തുടങ്ങിയവ മാത്രം ഉപയോഗിച്ച് കേരളത്തിലാദ്യമായാണ് ഇത്തരത്തിൽ ഇൻസ്റ്റലേഷൻ പ്രോഗ്രാം സംഘടിപ്പിക്കുന്നത്. അടുത്ത തവണ മുതൽ കയർ കേരളയുടെ പ്രധാന ഇവന്റായി കയർ ആർട്ട് മാറ്റും.