ആലപ്പുഴ : കെട്ടിട നിർമ്മാണത്തിന്റെ കരാറെടുക്കുന്നവർ വയറിംഗ് ജോലികൾ കൂടി ഏറ്റെടുക്കുന്നത് അവസാനിപ്പിക്കണമെന്ന് കേരള ഇലക്ട്രിക്കൽ വയർമെൻ ആൻഡ് സൂപ്പർവൈസേഴ്‌സ് അസോസിയേഷൻ സ്ഥാപക ജനറൽ സെക്രട്ടറി കെ.പി.ബാബു പറഞ്ഞു.കേരള ഇലക്ട്രിക്കൽ വയർമെൻ ആൻഡ് സൂപ്പർവൈസേഴ്‌സ് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായുള്ള പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഇലക്ട്രിക്കൽ, പ്ലമ്പിംഗ് കമ്പനി ഉത്പന്നങ്ങളുടെ പ്രദർശന സ്റ്റാൾ ഉദ്ഘാടനം ജില്ലാ ഇലക്ട്രിക്കൽ ഇൻസ്‌പെക്ടർ റാണി ജോസഫ് നിർവഹിച്ചു. സംസ്ഥാന പ്രസിഡന്റ് എൻ.കെ.ശശിധരൻ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് കെ.വി.ശശീന്ദ്രൻ അനുസ്മരണ പ്രമേയം അവതരിപ്പിച്ചു. വിദ്യാഭ്യാസ അവാർഡ് വിതരണം ആലപ്പി ഋഷികേശും ചികിത്സാ സഹായ വിതരണം അസോസിയേഷൻ സംസ്ഥാന ട്രഷറർ ബി.സുരേഷ്‌കുമാറും നിർവഹിച്ചു. സംഘടനയിലേയ്ക്ക് കൂടുതൽ അംഗങ്ങളെ ചേർത്ത യൂണിറ്റിനുള്ള അവാർഡ് വിതരണം മുൻ സംസ്ഥാന പ്രസിഡന്റ് വി.എസ്.സജീവനും ക്ഷേമഫണ്ട് സഹായ വിതരണം ക്ഷേമഫണ്ട് പ്രസിഡന്റ് വിനോദ് കാണിയും ഇലക്ട്രിക്കൽ പ്ലമ്പിംഗ് ഉത്പന്ന നിർമ്മാണ കമ്പനികളുടെ പരിചയപ്പെടുത്തൽ പബ്ലിസിറ്റി കൺവീനർ കെ.എച്ച്. മേരിദാസും നിർവഹിച്ചു.
മുൻ സംസ്ഥാന പ്രസിഡന്റ് വി.സതീശൻ സ്വാഗതസംഘം വൈസ് ചെയർമാൻ എം.ആർ.ഭാസ്‌കരൻ,പ്രോഗ്രാം മീഡിയ കൺവീനർ എം.മുജീബ് റഹ്മാൻ തുടങ്ങിയവർ സംസാരിച്ചു. ജനറൽ സെക്രട്ടറി ടി.എസ്.അജിത്കുമാർ സ്വാഗതവും സ്വാഗതസംഘം ജനറൽ കൺവീനർ ആർ.കുഞ്ഞുമോൻ നന്ദിയും പറഞ്ഞു.