ആലപ്പുഴ : ഡിസംബ‌ർ 27,28 തീയതികളിൽ ആലപ്പുഴയിൽ നടത്തുന്ന സീനിയർ ജേർണലിസ്റ്റ് ഫോറം സംസ്ഥാന സമ്മേളനത്തോട് അനുബന്ധിച്ച് ആലപ്പുഴയുടെ സമഗ്രവികസനത്തെക്കുറിച്ച് സെമിനാറും പ്ലസ്ടു വിദ്യാർത്ഥികൾക്ക് ഇപന്യാസ മത്സരവും നടത്താൻ സ്വാഗതസംഘം യോഗം തീരുമാനിച്ചു. യോഗത്തിൽ സ്വാഗതസംഘം വൈസ് ചെയർമാൻ പി.വി.പങ്കജാക്ഷൻ അദ്ധ്യക്ഷത വഹിച്ചു. വി.ദിനകരൻ,ആട്ടോകാസ്റ്റ് ചെയർമാൻ കെ.എസ്.പ്രദീപ് കുമാർ,കേരള കോൺഗ്രസ് ജില്ലാ പ്രസിഡന്റ് വി.സി.ഫ്രാൻസിസ്,ടി.ആർ.ആസാദ്,അശോക് ജോർജ്,പി.ജെ.കുര്യൻ,അഡ്വ.നാസർ.എം.പൈങ്ങാമഠം,അഡ്വ.വി.പ്രതാപചന്ദ്രൻ,എ.മാധവൻ,കെ.ജി.മത്തായി,ആർ.എം.ദത്തൻ,തോമസ് ഗ്രിഗറി,ടി.ബേബി,ടി.കെ.ഹരിദാസ് എന്നിവർ സംസാരിച്ചു.