കുട്ടനാട് : എസ്.എൻ.ഡി.പി യോഗം കുട്ടനാട് യൂണിയന്റെയും കുട്ടനാട് സൗത്ത് യൂണിയന്റെയും സംയുക്താഭിമുഖ്യത്തിലുള്ള ശിവഗിരി തീർത്ഥാടന പദയാത്രയുടെ സ്വാഗതസംഘം രൂപീകരിച്ചു. ഡിസംബർ 25ന് രാവിലെ പത്തിന് പള്ളാത്തുരുത്തി 25 ാം നമ്പർ ശാഖയിലെ ക്ഷേത്രാങ്കണത്തിൽ യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പദയാത്ര ഉദ്ഘാടനം ചെയ്യും.
യൂണിയൻ പ്രാർത്ഥനാ മന്ദിരത്തിൽകൂടിയ യോഗം സന്തോഷ്ശാന്തി (പദയാത്രാ ക്യാപ്റ്റൻ), അഡ്വ. സുപ്രമോദം (സ്വാഗതസംഘം ചെയർമാൻ), എ കെഗോപിദാസ് (വർക്കിംഗ് ചെയർമാൻ),എം ഡി ഓമനക്കുട്ടൻ (ജനറൽ കൺവീനർ),കെ.പി. സുബീഷ് , സജിനിമോഹനൻ (വൈസ്‌ക്യാപ്റ്റൻമാർ), എ.ജി.സുഭാഷ് (കൺവീനർ), എം.പി. പ്രമോദ് (കോ ഓർഡിനേറ്റർ), സുജീന്ദ്രബാബു (മാനേജർ) എന്നിവരെ ഭാരവാഹികളായി തിരഞ്ഞെടുത്തു. യോഗംകൗൺസിലർ പി എസ് എൻ ബാബു സമ്മേളനം ഉദ്ഘാടനംചെയ്തു. യൂണിയൻ കൺവീനർ സന്തോഷ്ശാന്തി,എം ഡി ഓമനക്കുട്ടൻ,എ കെഗോപിദാസ്, അഡ്വ.എസ്.അജേഷ്‌കുമാർ, എം. പി പ്രമോദ്, ടി.എസ് പ്രദീപ്കുമാർ, കെ.കെ.പൊന്നപ്പൻ, പി.വി.ദിലീപ്, പി.ടി.സജീവ്, സജിനി മോഹനൻ,ലേഖ ജയപ്രകാശ്, കെ.പി. സുബീഷ് എന്നിവർസംസാരിച്ചു. കുട്ടനാട് യൂണിയൻ ചെയർമാൻ പി വി ബിനേഷ് അദ്ധ്യഷത വഹിച്ചു.