ഹരിപ്പാട്: ഡിസംബർ 1 മുതൽ ജനുവരി 10 വരെ ചെട്ടികുളങ്ങര ദേവീ ക്ഷേത്രത്തിൽ നടക്കുന്ന ശ്രീ മഹാഭാരതം തത്വ സമീക്ഷ അന്താരാഷ്ട്ര സാംസ്കാരികോത്സവത്തിന്റെ ഭദ്രദീപ ഘോഷയാത്രയ്ക്ക് മുതുകുളം പാണ്ഡവർകാവ് ക്ഷേത്രോപദേശക സമിതിയുടെ നേതൃത്വത്തിൽ സ്വീകരണം നൽകും. കന്യാകുമാരിയിൽ നിന്ന് ആരംഭിക്കുന്ന ഭക്തി നിർഭരമായ ഘോഷയാത്ര 30ന് വൈകിട്ട് 6ന് മുതുകുളം ശ്രീ പാണ്ഡവർകാവ് ദേവീ ക്ഷേത്രത്തിൽ എത്തും. എല്ലാ ക്രമീകരണങ്ങളും പൂർത്തിയായതായി ഉപദേശകസമിതി പ്രസിഡന്റ്‌ കായലിൽ രാജപ്പൻ, സെക്രട്ടറി ബി.രാജശേഖരപിള്ള എന്നിവർ അറിയിച്ചു.