ആലപ്പുഴ: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ജെ.എൻ.യുവിൽ വിദ്യാർത്ഥികൾ നടത്തുന്ന സമരം ഒത്ത് തീർപ്പാക്കാൻ മാനവവിഭവശേഷി മന്ത്രി തയ്യാറാകണമെന്ന് എ.എം.ആരിഫ് എംപി ലോക്സഭയിൽ ആവശ്യപ്പെട്ടു.

പ്രകൃതി ദുരന്തത്തിൽ കേരളത്തിൽ തകർന്ന റോഡുകളുടെ പുനർനിർമ്മാണത്തിന് കേന്ദ്ര സർക്കാരിന് പ്രത്യേക തുക അനുവദിക്കാൻ കഴിയില്ലെന്നും ഓരോ വർഷവും നൽകുന്ന തുക മാത്രമേ അനുവദിക്കാൻ കഴിയുകയുള്ളൂവെന്നും മന്ത്രി നിതിൻ ഗഡ്കരി എ.എം ആരിഫിന്റെ ചോദ്യത്തിന് മറുപടി നൽകി.