ഹരിപ്പാട് : പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ഹരിപ്പാട് ഉപജില്ലയിലെ മുഴുവൻ വിദ്യാലയങ്ങളിലും രക്ഷാകർതൃ ശാക്തീകരണം സംഘടിപ്പിക്കും. വിദ്യാലയങ്ങളെ അന്താരാഷ്ട്ര നിലവാരത്തിൽ എത്തിക്കുന്നതിൽ ഓരോ രക്ഷിതാവിന്റെയും പങ്ക് എന്ന വിഷയത്തിലാണ് പരിശീലനം. രക്ഷാകർതൃ ശാക്തീകരണത്തിന് മുന്നോടിയായി സ്‌കൂൾ തല റിസോഴ്‌സ് ഗ്രൂപ്പിന്റെ കൺവീനർമാർക്ക് ബി.ആർ.സി തലത്തിൽ പരിശീലനം നൽകി. പരിശീലനത്തിന്റെ ഉദ്ഘാടനം ഹരിപ്പാട് നഗരസഭ ചെയർപേഴ്‌സൺ വിജയമ്മ പുന്നൂർമഠം നിർവ്വഹിച്ചു. ഉപജില്ല വിദ്യാഭ്യാസ ഓഫീസർ കെ.വി ഷാജി, ബ്ലോക്ക് പ്രോഗ്രാം ഓഫീസർ എം.സുധീർഖാൻ റാവുത്തർ, ഡി.ആർ.ജി അംഗങ്ങളായ അജയകുമാർ, ബാബു, ഷാജി, രവിരാജ്, രമേശ്, നാസിം തുടങ്ങിയവർ സംസാരിച്ചു.