മാവേലിക്കര- ലൈസൻസ്ഡ് എൻജിനിയേഴ്സ് ആൻഡ് സൂപ്പർവൈസേഴ്സ് ഫെഡറേഷൻ ജില്ലാ സമ്മേളനം ഇന്ന് മാവേലിക്കര ട്രാവൻകൂർ റീജൻസിയിൽ നടക്കും. രാവിലെ 10ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് വി.എസ് ശ്രീകുമാർ അദ്ധ്യക്ഷനാവും. ആർ.രാജേഷ് എം.എൽ.എ മുഖ്യാതിഥിയാകും. സംസ്ഥാന സെക്രട്ടറി പി.എം സനൽ കുമാർ മുഖ്യപ്രഭാഷണം നടത്തും. ജില്ലാ സെക്രട്ടറി ഷൈൻ ഡോസഫ് സ്വാഗതവും ട്രഷറർ ഷാജി.എം.പി നന്ദിയും പറയും.