ചേർത്തല : കുറ്റിക്കാട് ഭദ്രകാളി ക്ഷേത്രത്തിൽ ലക്ഷാർച്ചനയും ഭാഗവതസപ്താഹ യജ്ഞവും ഡിസംബർ 2 മുതൽ 10വരെ നടക്കും. രണ്ടിന് രാവിലെ 7.30ന് ലക്ഷാർച്ചന ആരംഭം,തന്ത്രി ഡോ.ടി.എസ്.വിനീത് ഭട്ട്,മേൽശാന്തി എ.ടി.ജയൻശാന്തി എന്നിവരുടെ മുഖ്യകാർമ്മികത്വത്തിലാണ് ചടങ്ങ്.വൈകിട്ട് 7ന് ലക്ഷാർച്ചന സമാപനം.3ന് രാവിലെ 8ന് നാരായണീയപാരായണം,വൈകിട്ട് 7ന് ഭാഗവത സപ്താഹ യജ്ഞത്തിന് ദേവസ്വം പ്രസിഡന്റ് കെ.ടി.ഷാജി ദീപപ്രകാശനം നടത്തും. കൈനകരി രമേശനാണ് യജ്ഞാചാര്യൻ. 4ന് രാവിലെ 10.30ന് വരാഹാവതാരം.5ന് രാവിലെ 10.30ന് നരസിംഹാവതാരം.6ന് രാവിലെ 10.30ന് ശ്രീകൃഷ്ണാവതാരം,11ന് രാഹുകാല നാരങ്ങാവിളക്ക്,12ന് ഉണ്ണിയൂട്ട്.7ന് രാവിലെ 10.30ന് ഗോവിന്ദപട്ടാഭിഷേകം,വൈകിട്ട് 5ന് വിദ്യാഗോപാല മന്ത്രാർച്ചന.8ന് രാവിലെ 10.30ന് രുക്മിണിസ്വയംവരം,12.30ന് തിരുവാതിരക്കളി,വൈകിട്ട് 5.30ന് സർവൈശ്വര്യപൂജ.9ന് രാവിലെ 10ന് കുചേലോപാഖ്യാനം,11.30ന് സന്താനഗോപാലം.10ന് രാവിലെ 10.30ന് ഭഗവാന്റെ സ്വധാമപ്രാപ്തി,തുടർന്ന് അവഭൃഥസ്നാനം.