ആലപ്പുഴ: മുസ്ളീം ജമാ അത്ത് കൗൺസിൽ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള വിദ്യാഭ്യാസ അവാർഡ് ദാനവും അനുമോദനവും ചികിത്സാ സഹായ വിതരണവും ഡിസംബർ ഒന്നിന് ഉച്ച് 2.30ന് ഗവ.ഗേൾസ് ഹയർസെക്കൻഡറി സ്കൂളിൽ നടക്കും. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. സ്വാഗതസംഘം ചെയർമാൻ കെ.എ.ലത്തീഫ് അദ്ധ്യക്ഷത വഹിക്കും. എ.എം.ആരി​ഫ് എം.പി മുഖ്യപ്രഭാഷണം നടത്തും. അഡ്വ. ഷാനിമോൾ ഉസ്മാൻ എം.എൽ.എ അവാർഡ് ദാനവും ജില്ലാ പൊലീസ് മേധാവി കെ.എം.ടോമി സർട്ടിഫിക്കറ്റ് വിതരണവും നഗരസഭ ചെയർമാൻ ഇല്ലിക്കൽ കുഞ്ഞുമോൻ ക്യാഷ് അവാർഡ് വി​തരണവും നടത്തും.