ഹരിപ്പാട് മുട്ടം ശ്രീരാമകൃഷ്ണാശ്രമത്തിന്റെ ആഭിമുഖ്യത്തിൽ ആലുംമൂട്ടിൽ എ.പി ചെല്ലമ്മ ചാന്നാട്ടിയുടെ 43ാമത് ചരമ വാർഷികാചരണം ഡിസംബർ 1 ന് ആശ്രമത്തിൽ നടക്കും. രാവിലെ 11ന് അനുസ്മരണ സമ്മേളനം ചെല്ലമ്മ ചാന്നാട്ടിയുടെ മകൻ എം. രാധാകൃഷ്ണൻ ചാന്നാർ ഉദ്ഘാടനം ചെയ്യും. പ്രസിഡന്റ്‌ ബി. നടരാജൻ അധ്യക്ഷനാകും. ആശ്രമ മഠാധിപതി സ്വാമി സുഖാകാശ സരസ്വതി അനുഗ്രഹ പ്രഭാഷണം നടത്തും. എസ്. എൻ. ഡി. പി യോഗം മുൻ ഡയറക്ടർ ബോർഡ്‌ അംഗം മുട്ടം ബാബു മുഖ്യ പ്രഭാഷണം നടത്തും. ചെല്ലമ്മ ചാന്നാട്ടിയുടെ ചെറുമക്കൾ മാലിനി, നവോമിക എന്നിവർ പാദുക പലക സമർപ്പണം നിർവഹിക്കും. വി. നന്ദകുമാർ സ്വാഗതവും ഗോവിന്ദാലയം ഗോപാലകൃഷ്ണൻ നന്ദിയും പറയും