ആലപ്പുഴ: ആലപ്പുഴ ബൈപാസിനു വേണ്ടിയുള്ള വീ വാണ്ട് ബൈപാസ് കൂട്ടായ്മയുടെ കോ-ഓർഡിനേറ്റർ ഷിജു വിശ്വനാഥിനും കുടുംബത്തിനും നേരെ വധഭീഷണി മുഴക്കിയവരെ ഒറ്റക്കെട്ടായി നേരിടുമെന്ന് പ്രതിഷേധ യോഗം വ്യക്തമാക്കി. ഫാ. ജോൺസൺ പുത്തൻവീട്ടിൽ ഉദ്ഘാടനം ചെയ്തു. സുനീർ ഇസ്മയിൽ അദ്ധ്യക്ഷത വഹിച്ചു. ഫാ. സേവ്യർ കുടിയാംശേരി, അഡ്വ.പ്രദീപ് കൂട്ടാല, ആന്റണി എം.ജോൺ, അഡ്വ. എം.എ.ബിന്ദു, അശോകൻ അക്ഷരമാല, ഉമ്മച്ചൻ ചക്കുപുരയ്ക്കൽ, സാബു.വി.തോമസ്, പി.എ. കുഞ്ഞുമോൻ,വാഹിദ് താഴകത്ത്, എ.ആർ. നൗഷാദ്, സുധീർകോയ, ഷിജുവിശ്വനാഥ് തുടങ്ങിയവർ സംസാരിച്ചു.