ചേർത്തല: മുഹമ്മ നസ്രത്ത് കാർമ്മൽ ആശ്രമ ദൈവാലയത്തിൽ അമലോത്ഭവ തിരുനാൾ നാളെ മുതൽ ഡിസംബർ എട്ടുവരെ നടക്കും. 30ന് വൈകിട്ട് 5ന് കൊടിയേ​റ്റിനു ആശ്രമം പ്രിയോർ ഫാ.ഗ്രിഗറി പെരുമാലിൽ മുഖ്യകാർമികത്വം വഹിക്കും.ഡിസംബർ ഒന്നിന് രാവിലെ 6.30ന് കുർബാന.3ന് വിശുദ്ധ അന്തോനീസിന്റെയും വിശുദ്ധ മദർ തെരേസയുടെയും തിരുനാൾ. 4ന് വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാൾ.വൈകിട്ട് 5.30ന് ആഘോഷമായ പരിശുദ്ധ കുർബാന,5ന് വിശുദ്ധ ചാവറ പിതാവിന്റെ തിരുനാൾ. വൈകുന്നേരം 5.30നു ആഘോഷമായ പരിശുദ്ധ കുർബാന. 7ന് രാവിലെ 11.30ന് സുവർണ ജൂബിലി സ്മാരക ഭവനം വെഞ്ചരിപ്പ്,വൈകിട്ട് 4ന് മാർ ആന്റണി കരിയിലിന് സ്വീകരണം.8ന് തിരുനാൾദിനം.