ആലപ്പുഴ : ഭക്ഷ്യസുരക്ഷാവകുപ്പുമായി ചേർന്ന് കേരളകൗമുദി സംഘടിപ്പിക്കുന്ന ഭക്ഷ്യസുരക്ഷാ ബോധവത്കരണ സെമിനാർ ഇന്ന് ഉച്ചയ്ക്ക് 2ന് ആലപ്പുഴ ടി.ഡി. എച്ച്.എസ്.എസിൽ നടക്കും. ഭക്ഷ്യസുരക്ഷാ വകുപ്പ് അസി. കമ്മിഷണർ എം.പി. മുരളി ഉദ്ഘാടനം ചെയ്യും. പി.ടി.എ പ്രസിഡന്റ് തോമസ് മാത്യു അദ്ധ്യക്ഷത വഹിക്കും. കേരളകൗമുദി സർക്കുലേഷൻ മാനേജർ രമേശ് പണിക്കർ പദ്ധതി വിശദീകരിക്കും. ടി.ഡി. സ്കൂൾ കോർപ്പറേറ്റ് മാനേജർ എച്ച്. പ്രേംകുമാർ സംസാരിക്കും. ഫുഡ് സേഫ്റ്റി ഓഫീസർമാരായ ജിഷ രാജ് .എം, ചിത്ര മേരി തോമസ് എന്നിവർ ക്ളാസ് നയിക്കും. പ്രിൻസിപ്പൽ രാഘവപ്രഭു സ്വാഗതവും സ്റ്റാഫ് സെക്രട്ടറി മനോജ് നന്ദിയും പറയും.