ചേർത്തല:മുനിസിപ്പൽ എട്ടാം വാർഡിൽ പുതിയതായി നിർമ്മിച്ച കെ.ആർ.രവീന്ദ്രനാഥ കർത്ത സ്മാരക അംഗൻ വാടി കെട്ടിടത്തിന്റെ ഉദ്ഘാടനം ഷാനിമോൾ ഉസ്മാൻ എം.എൽ.എ നിർവഹിച്ചു.മുനിസിപ്പൽ ചെയർമാൻ വി.ടി.ജോസഫ് അദ്ധ്യക്ഷത വഹിച്ചു.ബി.ഫൈസൽ,ശ്രീലേഖാ നായർ,സി.ഡി.ശങ്കർ,സിന്ധു ബൈജു,ബി.ഭാസി,എസ്.കൃഷ്ണകുമാർ,കെ.ദേവരാജൻ പിള്ള,ജലജ കുമാരി,കെ.കെ.വരദൻ,ജയലക്ഷ്മി അനിൽകുമാർ,അി.ഫൈസൽ എന്നിവർ സംസാരിച്ചു.എ.കെ.ആന്റെണി എം.പി.യുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്ന് അനുവദിച്ച പത്ത് ലക്ഷം രൂപ വിനിയോഗിച്ചാണ് അംഗൻവാടി കെട്ടിടം നിർമ്മിച്ചത്.