ചേർത്തല : വി.എൻ.എസ്.എസ് എസ്.എൻ.ട്രസ്റ്റ് സെൻട്രൽ സ്കൂളിൽ ശാസ്ത്ര പ്രദർശനം ഇന്ന് നടക്കും. എക്സ്പീയൻഷ്യൽ ലേണിംഗ്,ആർട്ടിഫിഷ്യൽ ഇൻന്റലിജൻസ്,റോബോട്ടിംഗ് തുടങ്ങി ആധൂനിക വിദ്യാഭ്യാസ രംഗത്ത് അനന്ത സാദ്ധ്യതകൾ നൽകുന്ന നൂതന സംരംഭങ്ങൾ കുട്ടികൾക്ക് പകർന്നു നൽകുന്നതിനാണ് ശാസ്ത്ര പ്രദർശനം സംഘടിപ്പിച്ചിട്ടുള്ളത്.വിക്രം സാരാഭായി സ്പേസ് സെന്റിലെ ഡെപ്യൂട്ടി ഡയറക്ടർ ഡോ.ബി.വത്സ പ്രദർശനം ഉദ്ഘാടനം ചെയ്യും.കുട്ടികളുടെ ശാസ്ത്ര സംബന്ധമായ സംശയങ്ങൾക്ക് മറുപടി ലഭിക്കുന്നതിനായി ഡോ.ബി.വത്സയുമായി കൂടിക്കാഴ്ചയ്ക്കും ആശയ സംവാദത്തിനുമായി അവസരമൊരുക്കുമെന്ന് പ്രിൻസിപ്പൽ സൂസൻ തോമസ്,സ്പെഷ്യൽ ഓഫീസർ പ്രൊഫ.എൻ.കെ.സോമൻ എന്നിവർ പറഞ്ഞു.