ചേർത്തല:എൽ.ഡി.എഫിന്റെ നേതൃത്വത്തിൽ ഇന്ന് ചേർത്തല മുനിസിപ്പൽ ഓഫീസ് മാർച്ചും ധർണയും നടത്തും.യു.ഡി.എഫ് ഭരണനേതൃത്വത്തിന്റെ കെടുകാര്യസ്ഥതയിലും താലൂക്ക് ആശുപത്രി ഉൾപ്പെടെ പ്രധാന സ്ഥാപനങ്ങളുടെ ദുരവസ്ഥയിലും നഗരമേഖലയുടെ വികസന മുരടിപ്പിലും പ്രതിഷേധിച്ചാണ് മാർച്ച്.രാവിലെ 11ന് എൽ.ഡി.എഫ് ജില്ലാ കൺവീനർ ആർ.നാസർ ഉദ്ഘാടനംചെയ്യും.