ആലപ്പുഴ : 2002 ലെ സമരത്തിലൂടെ അവസാനിപ്പിച്ച കയർ വ്യവസായത്തിലെ ഡിപ്പോ സമ്പ്രദായം തിരിച്ച് വന്നത് എൽ.ഡി.എഫ് സർക്കാരിന് അപമാനമാണെന്ന് എ.ഐ.ടി.യു.സി സംസ്ഥാന വൈസ് പ്രസിഡന്റ് ടി.ജെ.ആഞ്ചലോസ് പറഞ്ഞു. എ.ഐ.ടി.യു.സി നിയന്ത്രണത്തിലുള്ള കയർ ഫാക്ടറി തൊഴിലാളി യൂണിയനുകളുടെ നേതൃത്വത്തിൽ മായിത്തറ കയർ ഷിപ്പേഴ്‌സ് കൗൺസിൽ ഓഫീസിലേക്ക് നടത്തിയ മാർച്ചും ധർണ്ണയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി പി.വി.സത്യനേശൻ അദ്ധ്യക്ഷത വഹിച്ചു. എ.ശിവരാജൻ,എൻ.പി.കമലാധരൻ,എസ്.പ്രകാശൻ,വി.പി.ചിദംബരൻ,എൻ.എസ്.ശിവപ്രസാദ്,എം.ഡി.സുധാകരൻ,കെ.പി.പുഷ്‌ക്കരൻ,ആർ.സുരേഷ് എന്നിവർ സംസാരിച്ചു.