ആലപ്പുഴ: സംസ്ഥാന ഭാഗ്യക്കുറി ക്ഷേമനിധി ബോർഡിന്റെ ആഭിമുഖ്യത്തിൽ ജില്ലയിലെ ക്ഷേമനിധി തൊഴിലാളികൾക്കും മക്കൾക്കുമായി നടത്തുന്ന ജില്ലാതല കലാ കായികമേള നാളെ രാവിലെ 9 ന് കലവൂർ ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ നടക്കും. മന്ത്രി ഡോ.ടി.എം. തോമസ് ഐസക് മേള ഉദ്ഘാടനം ചെയ്യും. മണ്ണഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.എസ് സന്തോഷ് അദ്ധ്യക്ഷത വഹിക്കും. വൈകിട്ട് 4 ന് സമാപന സമ്മേളനം ജില്ല പഞ്ചായത്ത് പ്രസിഡന്റ് ജി. വേണുഗോപാൽ ഉദ്ഘാടനം ചെയ്യും. ബ്ലോക്ക് പഞ്ചായത്തംഗം ശ്രീഹരി മുഖ്യപ്രഭാഷണം നിർവഹിക്കും.